Monday, May 20, 2024
keralaLocal NewsNews

എരുമേലിയിലും – ചേനപ്പാടിയിലും സഹകരണ ബാങ്കിന്റെ ഓണവിപണി

എരുമേലി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണ വിപണി നടത്തും .

16 ന് തിങ്കളാഴ്ച രാവിലെ 9.30 ന് എരുമേലി ചെമ്പത്തുങ്കല്‍ ഓഡിറ്റോറിയത്തിലെ വിപണി ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമനിക് ചെമ്പത്തുങ്കലും ,ചേനപ്പാടിയിലെ വിപണി വൈസ് പ്രസിഡന്റ് പി. എച്ച് നെജീബ് ഉദ്ഘാടനം ചെയ്യും.

കോവിഡ് നിബന്ധനകള്‍ക്ക് വിധേയമായി നടക്കുന്ന വിപണിയില്‍ സാധനം വാങ്ങാന്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡും കൊണ്ടുവരേണ്ടതാണ്.