Wednesday, May 15, 2024
keralaNews

കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ സംഘര്‍ഷം.

കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ സംഘര്‍ഷം. പൊലീസും കെഎസ്.യു. പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. പൊലീസ് ലാത്തിചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കെഎസ് യു വിന്റെ പരീക്ഷാ ബഹിഷ്‌കരണ സമരത്തിനിടെയാണ് സംഘര്‍ഷം. തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ഥി ജസീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്നാണ് കെഎസ് യുവിന്റെ ആവശ്യം. സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകളില്‍ പരീക്ഷാ ബഹിഷ്‌കരണത്തിന് കെഎസ്യു ടെക്‌നിക്കല്‍ വിങാണ് ആഹ്വാനം ചെയ്തിരുന്നത്.