Monday, May 20, 2024
keralaNews

തലസ്ഥാനത്ത് യുവാവിനെ വെട്ടിക്കൊന്നു; മുന്‍വൈരാഗ്യമെന്ന് പൊലീസ്.

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. സമ്പത്ത് (46) എന്ന യുവാവിനെ വെട്ടിക്കൊന്നു.സമ്പത്തിനെ ആക്രമിച്ച പെരുമാതുറ പുതുക്കുറിച്ചിയിലുള്ള സനല്‍ മുഹമ്മദ് ഖനി (36) പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇയാളുടെ അനുജനായ സജാദിനെയും ഇവര്‍ വന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു. ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളാണ് ഇവര്‍ എന്നാണു സൂചന. തിരുവനന്തപുരം അനന്തപുരി ആശുപത്രിക്കു സമീപത്തുള്ള വീട്ടില്‍ കയറി സമ്പത്തിനെ വെട്ടിക്കൊല്ലുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.