Sunday, May 19, 2024
keralaNews

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്. പവന് 120 വര്‍ധിച്ച് സ്വര്‍ണത്തിന്റെ വില 36,480 രൂപയായി.
ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 4560 രൂപയാണ് വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ വെള്ളിയാഴ്ച 120 രൂപ വര്‍ധിച്ച സ്വര്‍ണവില പിന്നീടുള്ള നാലുദിവസവും ഉയര്‍ന്നു. കഴിഞ്ഞ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും ഉയര്‍ന്നത്.