Thursday, April 25, 2024
BusinesskeralaNews

തൊഴിലാളികള്‍ കണ്ടെത്തിയ നിധി വീട്ടുടമസ്ഥന് കൈമാറി

മലപ്പുറം: തെഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണ് നിധി കണ്ടെത്തിയത്. കോട്ടയ്ക്കല്‍ പൊന്‍മള തെക്കേമുറി പുഷ്പരാജിന്റെ വീട്ടുവളപ്പില്‍ നിന്നാണ് നിധി ലഭിച്ചത്.

തൊഴിലുറപ്പ് തൊഴിലാളികള്‍ കുഴിയെടുക്കുന്നതിനിടെ ആദ്യം മണ്‍കലമാണ് കണ്ടത്. തുടര്‍ന്ന് ഏവരും ചേര്‍ന്ന് കലം തുറന്നപ്പോഴാണ് അതിനുള്ളില്‍ സ്വര്‍ണ നാണയങ്ങളും വളയങ്ങളും കണ്ടത്. നിധി കണ്ടെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ ഇവ ഉടമസ്ഥനെ ഏല്‍പ്പിക്കുകയായിരുന്നു.

വീട്ടുകാര്‍ ഇക്കാര്യം പഞ്ചായത്ത് അധികൃതരെയും പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥരെയും അറിയിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ പുരാവസ്തപ വകുപ്പ് നിധി ഏറ്റെടുത്ത് ജില്ലാ ട്രഷറിയിലേയ്ക്ക് മാറ്റി. നിധി ലഭിച്ച വിവരം നാട്ടില്‍പാട്ടയതോടെ അനേകം ആളുകളാണ് ഇവിടേയ്ക്ക് എത്തിയത്.

മുന്‍പ് തെങ്ങുണ്ടായിരുന്ന ഭാഗത്ത് മഴക്കുഴയായും പിന്നീട് ആവശ്യമെങ്കില്‍ തെങ്ങിന്‍തൈ നടാനും സൗകര്യപ്പെടുന്ന രീതിയില്‍ കുഴിയെടുക്കുമ്പോഴാണ് മണ്‍കലം കണ്ടത്. ഇതിനുള്ളില്‍ ലോഹപ്പെട്ടിയില്‍ അടച്ച നിലയിലായിരുന്നു നിധി.