Monday, May 6, 2024
keralaNews

ആഘോഷമില്ലാതെ ഇന്ന് പെരുന്നാള്‍

വ്രതശുദ്ധിയുടെയും ആത്മപോഷണത്തിന്റെയും നാളുകള്‍ക്ക് പരിസമാപ്തി. ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും പെരുമ്പറ മുഴക്കി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ശവ്വാലമ്പിളി വീണ്ടും വിരുന്നെത്തി. മാനത്തുദിച്ച ബാലചന്ദ്രന്‍ ഭൂമിയിലെ പരകോടി മനുഷ്യഹൃദയങ്ങളിലൂടെ സന്തോഷത്തിന്റെ ശോഭയായി ഒഴുകിപ്പരക്കുകയാണിന്ന്.

അത്തറിന്റെ മണവും മൈലാഞ്ചിച്ചോപ്പും പുത്തനുടുപ്പിന്റെ ചേലും വീടകങ്ങളിലേക്ക് വീണ്ടുമെത്തുകയായി. കോവിഡ് നിയന്ത്രണങ്ങള്‍ ആഘോഷങ്ങളുടെ നിറംകെടുത്തുന്നുണ്ട്. എങ്കിലും, വിശ്വാസി സമൂഹം പരിമിതികള്‍ക്കുള്ളില്‍ നിന്ന് തക്ബീര്‍ ധ്വനികളുടെ മനോഹര നാദവീചികളുമായി പെരുന്നാളിനെ സാമോദം വരവേല്‍ക്കുകയാണ്.