Thursday, May 16, 2024
keralaNews

ഇടുക്കിയില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

ബോഡിമെട്ടിന് സമീപം മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മുന്തലിനും ബോഡിമെട്ട് ചെക്ക് പോസ്റ്റിനുമിടയിലാണ് വന്‍ പാറയും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണത്.രണ്ട് ദിവസമായി രാത്രിയില്‍ ശക്തമായ മഴയാണ് മേഖലയില്‍ പെയ്തത്. തമിഴ്‌നാട്ടില്‍ ബോഡിയിലും കേരളത്തില്‍ ബോഡിമെട്ട് ചെക്ക് പോസ്റ്റിലും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.