കുടിവെള്ളത്തില്‍ ചാണകം കലക്കിയവരെ പിടികൂടിയില്ല; ലിസി മരണത്തിന് കീഴടങ്ങി.
കുടിവെള്ളത്തില്‍ ചാണകം കലക്കിയവരെ പിടികൂടാന്‍ എല്ലാവര്ക്കും പരാതി നല്കിയലിസി ആ സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയുന്നതിന് കാത്തു നില്‍ക്കാതെ മരണത്തിന് കീഴടങ്ങി. പമ്പാവാലി ആറാട്ടുകയം മുട്ടുമണ്ണില്ഷാജിയുടെ ഭാര്യ. ലിസി ഷാജി (44)ആണ് മരിച്ചത് . ക്യാന്‍സര്‍ ബാധിതതായി ഏറെ നാളായി ചികിത്സയിലായിരുന്നു . രോഗം വളരെ കൂടുതലായതിനാല്‍ ഇനി ചിയില്സിച്ചിട്ട്
കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് മെഡിക്കല്‍ കോളേജില്‍ നിന്നും
വീട്ടിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് സാമൂഹ്യ വിരുദ്ധരുടെ ഈ ക്രൂരത ഉണ്ടായത് . കുടിവെള്ളക്ഷാമം രൂക്ഷമയതിനെ തുടര്‍ന്ന് കൂലിപ്പണിക്കാരനായ ഷാജി വീടിന് സമീപത്തുള്ള പൈപ്പില്‍ നിന്നും അല്പം വെള്ളം പിടിച്ചു വയ്ക്കുകയായിരുന്നു .അന്ന് രാത്രി മന. സാക്ഷിയില്ലാത്തവര് ടാങ്കിലും , ചെറിയ പാത്രത്തിലുമൊക്കെ പിടിച്ചുവെച്ച കുടി വെള്ളത്തില്‍ ഷാജിയുടെ തന്നെ കാലിതൊഴിത്തിലെ ചാണകം എടുത്ത് കലക്കുകയായിരുന്നു . കുടിവെള്ളം മുട്ടിച്ച വര്‍ക്കെതിരെ എരുമേലി പോലീസില്‍ പരാതി നല്‍കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല .
കഴിഞ്ഞ ദിവസം കളക്ടര്‍ക്ക് അടക്കം നിരവധി ഉന്നതാധികാരികള്‍ക്ക് പരാതി നല്കി കാത്തിരിക്കുന്നതിനിടെ ലിസി സാമൂഹ്യ വിരുദ്ധര്‍ ഇല്ലാത്ത ലോകത്തേക്ക് യാത്രയായത് . ലിസിയുടെ സംസ്കാരം ഇന്ന് (17/ 4/ ) രാവിലെ 10:00 മണിക്ക് വീട്ടുവളപ്പില്‍. പരേത വെച്ചൂച്ചിറ വെട്ടിക്കല്‍ കുടുംബഅഗം, മക്കള്‍ ശാമിലി, ജീവന് .