Thursday, May 16, 2024
keralaNews

വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഫോണ്‍; ആരോപണം തെറ്റെന്ന് ക്രൈംബ്രാഞ്ച്

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഫോണ്‍ തന്നെയെന്നു ക്രൈംബ്രാഞ്ച്. സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോണ്‍ വിനോദിനിയാണ് ഉപയോഗിക്കുന്നതെന്ന ആരോപണം തെറ്റാണെന്നും കണ്ടെത്തല്‍.

വിനോദിനിയുടെ പരാതിയിലാണു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. കവടിയാറിലെ കടയില്‍ നിന്നാണു വിനോദിനി മൊബൈല്‍ വാങ്ങിയത്. സ്‌പെന്‍സര്‍ ജംക്ഷനില്‍ നിന്നാണ് കവടിയാറിലെ കടയുടമ ഫോണ്‍ വാങ്ങിയത്. ഇതേ മോഡല്‍ ഫോണ്‍ സ്‌പെന്‍സറിലെ കടയില്‍ നിന്ന് ഇതേ ദിവസം സ്റ്റാച്യുവിലെ ഫോണ്‍ ഉടമയ്ക്കും നല്‍കി സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങിയത് സ്റ്റാച്യുവിലെ കടയില്‍ നിന്നാണെന്നു കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് പറയുന്നു.കേന്ദ്ര അന്വേഷണ സംഘം ഈ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ആവശ്യപ്പെട്ടു. സ്റ്റാച്യുവിലെ കടയുടമ വിവരങ്ങള്‍ ശേഖരിച്ചത് സ്‌പെന്‍സറിലെ കടയില്‍ നിന്നുമാണ്. ഇവിടെ നിന്നു 2 ഫോണുകളുടെയും ഐഎംഇഐ നമ്പറും നല്‍കി. ഇതാകാം ആശയക്കുഴപ്പത്തിനിടയാക്കിയതെന്നാണു ക്രൈംബ്രാഞ്ച് നിഗമനം.