Friday, March 29, 2024
keralaNewspolitics

കണിക്കൊന്നയില്‍ ആവേശം വിതറി രണ്ടിലയില്‍ താരമായി കുളത്തിങ്കന്‍.

മേടമാസത്തിന്റെ വരവറിയിച്ചെത്തുന്ന കണിക്കൊന്നപ്പൂവുമായി ആവേശം വാനോളമെത്തിയപ്പോള്‍ രണ്ടിലയില്‍ താരമായി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കന്‍ . ഇന്ന് രാവിലെ മുതല്‍ എരുമേലി പഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണമാണ് പൂക്കളില്‍ മാറ്റുരച്ചത് .കൊടിത്തോട്ടം മേഖലയില്‍ കണിക്കൊന്ന പൂക്കള്‍ കൊണ്ട് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയപ്പോള്‍ ഒഴക്കനാടും,വാഴക്കാലയും, ചേനപ്പാടിയും,മുക്കൂട്ടുതറയുമെല്ലാം ചാമ്പങ്ങായും,വാഴക്കുലയും നല്‍കിയാണ് പ്രിയപ്പെട്ട നേതാവിനെ സ്വീകരിച്ചത്.വനിതകളും,കുട്ടികളുമടക്കം നിരവധി പേര്‍ സ്വീകരണ ചടങ്ങുകളില്‍ പങ്കെടുത്തതോടെ പൂഞ്ഞാറിന്റെ മണ്ണ് ഇത്തവണ ചുവന്ന പരവതാനിയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന ഉറപ്പിലാണ് ഇടത് മുന്നണി.