എരുമേലിയില്‍ വ്യാജവാറ്റ് പരിശോധനയ്ക്കിടെ എക്സൈസ് ഓഫീസറെ വെട്ടിപ്പരിക്കേല്പിച്ചു
ഇലക്ഷന് കമ്മീഷന്റെ ഐ ബി ടീമില്‍പ്പെട്ട എക്സൈസ് ഓഫീസറെ വ്യാജവാറ്റ് പരിശോധനയ്ക്കിടെ വെട്ടിപ്പരിക്കേല്പിച്ചു.എരുമേലി എക്സൈസിലെ മാമന് സാമുവലിനാണ് തലക്ക് വെട്ടേറ്റത് . ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.എയ്ബല്വാലിയില് ഒരു വീട്ടില്‍ വ്യാജവാറ്റിനുപയോഗിക്കുന്ന വാഷ്
ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഐ ബി ടീമിലെ അംഗങ്ങളായ മാമന് സാമുവല്‍ , രതീഷ് എന്നിവര്‍ അനില്‍ എന്നയാളിലെ വീട്ടിലെത്തുകയായിരുന്നു.അപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല .വീട് പരിശോധിക്കുന്നതിന്റെ ഭാഗമായി ഏണി വച്ച് വീടിന്റെ മുകളില്‍ കയറി
പരിശോധിച്ചപ്പോഴാണ് നിരവധി കന്നാസുകളില്‍ നിറച്ചു വച്ച വാഷ് കണ്ടെടുക്കുകയും ചെയ്തു . സാധനങ്ങള്‍ കൊണ്ടു പോകാനായി ടീമിലെ മറ്റ് അംഗങ്ങളെ വിളിക്കാനായി വീടിന് മുകളില്‍ നിന്നും താഴെ ഇറങ്ങിയ മാമന് സാമുവലിലെ പിന്നില്‍ക്കൂടി വന്ന് ആക്രമിക്കുകയായിരുന്നുവെന്ന്
മാമന് സാമുവല്‍ പറഞ്ഞു .ആക്രമത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ മാമന് സാമുവലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . തലയ്ക്ക് പരിക്കേറ്റിട്ടും വീണ്ടും ആക്രമിക്കാനുള്ള നീക്കം അതിസാഹസികമായി തടഞ്ഞതാണ് കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം കേരളബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു . ഈസ്റ്ററിന് നിര്‍മ്മിക്കുന്നതിനായി ഉണ്ടാക്കിയതാണ് വാഷ് എന്നും ഇയാള്‍ക്കെതിരെ വ്യാപകമായ പരാതികളാണുള്ളെതെന്നും അദ്ദേഹം പറഞ്ഞു. തലയ്ക്ക് വെട്ടി പരിക്കേല്പിച്ചതിന് ശേഷം അനില്‍ വനത്തിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു .