Saturday, May 18, 2024
keralaNewspolitics

രാഹുൽഗാന്ധി എരുമേലിയിൽ  27 ന് 

മതമൈത്രിയുടെ  നാടായ എരുമേലിയിൽ ചരിത്രത്തിൽ ആദ്യമായി ഒരു ദേശീയ നേതാവ് എരുമേലിയുടെ മണ്ണിൽ എത്തുയാണ്.പൂഞ്ഞാർ  മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന  യുഡിഎഫ് സ്ഥാനാർത്ഥി ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ്
പ്രചരണാർത്ഥമാണ്  27 ന്  ശനിയാഴ്ച  ഉച്ചക്ക് ഒരു
മണിക്ക് എരുമേലിയിൽ എത്തുന്നത് .വലിയ അമ്പലം മുതൽ – പേട്ട കൊച്ചമ്പലം വരെയുള്ള പാതയിൽ  രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നടത്തും .മതേതരത്വത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് രാഹുൽ ഗാന്ധി നേരിട്ട്  നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് എരുമേലിയിൽ ഈ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്നും  ആന്റോ ആന്റണി എംപി പത്രസമ്മേളനത്തിൽ പറഞ്ഞു.റാന്നിയിലെ റോഡ് ഷോയുടെ സമാപനത്തിന്  ശേഷം എരുമേലിയിലേക്ക് റോഡ് മാർഗ്ഗം  വരുന്ന രാഹുൽ ഗാന്ധിക്ക് റോഡ് ഷോ ആരംഭിക്കുന്ന വലിയ അമ്പലത്തിന്റെ ഭാഗത്ത് വൻ സ്വീകരണമാണ് ഒരുക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു .  തുറന്ന വാഹനത്തിൽ  എരുമേലിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മുന്നേറുന്ന രാഹുൽ ഗാന്ധി എരുമേലി കവലയിലെത്തി ജനങ്ങളെ കാണും .തുടർന്ന ചെറിയമ്പലവും വാവർ പള്ളിയും സന്ദർശിച്ച് ഏകദേശം ഒന്നരയോടെ പഴയതാവളം സ്റ്റേഡിയത്തിൽ നിന്നും ഹെലികോപ്റ്ററിൽ   ഇടുക്കിയിലെക്കും പോകുമെന്നും നേതാക്കൾ പറഞ്ഞു. എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ കെ പി സി സി സെക്രട്ടറി അഡ്വ. പി എ സലിം, ഗ്രാമ പഞ്ചായത്ത് അംഗം നാസർ പനച്ചി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി വി ജോസഫ് ,മറ്റ് നേതാക്കളായ  സദാന്ദൻ ,സിബി ആറാട്ടുകയം എന്നിവരും  പങ്കെടുത്തു .