Saturday, May 18, 2024
keralaNews

കോവിഡ് വ്യാപനം ; ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12ാം ക്ലാസ്) പരീക്ഷകള്‍ മാറ്റിവച്ചു. മേയ് 4 മുതല്‍ ജൂണ്‍ 7 വരെയായിരുന്നു ഐസിഎസ്ഇ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ 8 മുതല്‍ ജൂണ്‍ 18 വരെയായിരുന്നു ഐഎസ്സി പരീക്ഷകള്‍. ജൂണ്‍ ആദ്യവാരം സ്ഥിതി വിലയിരുത്തിയശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്സിഇ) അറിയിച്ചു.

ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും സിഐഎസ്സിഇ അറിയിച്ചു. ഐഎസ്സി വിദ്യാര്‍ഥികള്‍ പരീക്ഷ നിര്‍ബന്ധമായും എഴുതണം. ഏപ്രില്‍ 14ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. 12ാം ക്ലാസ് പരീക്ഷകളുടെ തീയതി പിന്നീട് തീരുമാനിക്കും.