Friday, May 17, 2024
indiaNews

ചാര്‍ജര്‍ വേണ്ട ,സ്മാര്‍ട്ട് ഫോണുകള്‍ വായുവിലൂടെ ചാര്‍ജ് ചെയ്യാം

വായുവിലൂടെ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സാങ്കേതികവിദ്യയുമായി ഷവോമി എത്തി. എം.ഐ എയര്‍ ചാര്‍ജ് എന്ന സാങ്കേതികവിദ്യ പുറത്തിറക്കി ഷവോമി. ഇതുപയോഗിച്ച് നിങ്ങളുടെ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വയറുകളോ, പാഡുകളോ, ചാര്‍ജിങ് സ്റ്റാന്‍ഡ് മുതലായവ ഇല്ലാതെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

എം.ഐ എയര്‍ ചാര്‍ജിന്റെ പ്രാഥമിക രൂപത്തില്‍ അഞ്ചു വാട്ട് വരെ ഒറ്റ ഉപകരണം ചാര്‍ജ് ചെയ്യാവുന്ന ഉപകരണമാണ് വിപണിയിലെത്തുക. ‘ സ്പീക്കറുകള്‍, ഡെസ്‌ക് ലാമ്ബുകള്‍, നിങ്ങളുടെ സ്വീകരണമുറികളിലെ മറ്റു ഉപകാരണങ്ങളുടെയെല്ലാം ഡിസൈന്‍ വൈകാതെ വയര്‍ലെസ്സ് സംവിധാനത്തിലേക്ക് മാറും. ‘- കമ്ബനി പ്രസ്താവനയില്‍ പറഞ്ഞു.

ഷവോമിക്ക് പുറമെ മോട്ടൊറോളയും ഓപ്പോയും വയര്‍ലെസ്സ് ചാര്‍ജിങ് സാങ്കേതിക വിദ്യയുടെ പണിപ്പുരയിലാണ്.ഷവോമിയുടെ എം.ഐ എയര്‍ ചാര്‍ജ് വഴി ഒരേസമയം ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. പ്രഖ്യാപനം നടന്നുവെങ്കിലും ഉത്പന്നം വിപണിയിലെത്താന്‍ ഇനിയും വൈകും.