Monday, May 20, 2024
indiaNews

ശശികല ജയില്‍ മോചിതയായി; മോചനം നാലു വര്‍ഷത്തിനു ശേഷം

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശിക്ഷ കഴിഞ്ഞ് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ജയില്‍ മോചിതയായി. നാലു വര്‍ഷത്തിന് ശേഷമാണ് മോചനം.കൊവിഡ് ബാധിച്ച് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവര്‍. ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തി രേഖകള്‍ കൈമാറി.

കൊവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ ശശികല ചെന്നൈയിലേയ്ക്ക് യാത്ര തിരിക്കൂ. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. അനധികൃത സ്വത്തു സമ്ബാദന കേസില്‍ ശിക്ഷിക്കപ്പെട്ടു 2017ഫെബ്രുവരി 15ന് ആയിരുന്നു ശശികലയെയും കൂട്ട് പ്രതികളായ ഇളവരസി, സുധാകര്‍ എന്നിവരെയും കോടതി വിധി നടപ്പിലാക്കി ജയിലില്‍ അടച്ചത്