Tuesday, May 14, 2024
keralaNews

കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് മരിച്ചനിലയില്‍.

കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് മരിച്ചനിലയില്‍. വീടിനോട് ചേര്‍ന്ന പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. മരുകള്‍ ആതിരയെ രണ്ടാഴ്ച മുന്‍പ് കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.