എരുമേലി പേട്ടതുള്ളല്‍ പാതയില്‍ വാഹന ഗതാഗതം നിരോധിക്കും.
ശബരിമല തീര്‍ത്ഥാടനാഘോഷത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന ചന്ദനക്കുടവും,നാളെ നടക്കുന്ന പേട്ടതുള്ളലും പ്രമാണിച്ച് എരുമേലി പേട്ടതുള്ളല്‍ പാതയില്‍ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുമെന്ന് എരുമേലി പോലീസ് എസ് എച്ച് ഒ സജി ചെറിയാന് പറഞ്ഞു.പേട്ടകൊച്ചമ്പലം മുതല്‍ വലിയ അമ്പലം വരെയുള്ള ഭാഗത്തെ വാഹന ഗതാഗതമാണ് ആഘോഷങ്ങളുടെ ഭാഗമായി നിരോധിക്കുന്നത്.
ചന്ദനക്കുടം ഘോഷയാത്ര തുടങ്ങുന്ന ഇന്ന് വൈകുന്നേരം ഏഴ് മണി മുതല്‍ സമാപിക്കുന്ന 9 മണി വരേയും, പേട്ട തുള്ളല്‍ നടക്കുന്ന നാളെ രാവിലെ മുതല്‍ വൈകുന്നേരം പേട്ടതുള്ളല്‍ സമാപിക്കുന്ന സമയം വരെയാണ് പേട്ടതുള്ളല്‍ പാതയില്‍ വാഹന ഗതാഗതം നിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.