Wednesday, May 15, 2024
keralaNews

അക്ഷയ സേവനങ്ങള്‍ വീടുകളിലെത്തിക്കാനൊരുങ്ങി മുഖ്യമന്ത്രി.

അക്ഷയ സേവനങ്ങള്‍ വീടുകളിലെത്തിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അക്ഷയ സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കാന്‍ ആണ് ഇത്.

നടന്‍ ടൊവിനോ തോമസിനെ സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി സന്നദ്ധസേന അംഗങ്ങള്‍ക്ക് ഇ-പാസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.