Sunday, May 19, 2024
keralaNews

ജനിതകമാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു.

യുകെയില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ബ്രിട്ടണില്‍ നിന്ന് എത്തിയ ആറു പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ലെ രണ്ടു പേര്‍ക്ക് വീതവും കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ആള്‍ക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.തിങ്കളാഴ്ച രാത്രി 7.45 ന് നടത്തിയ അടിയന്തര വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇവര്‍ എല്ലാം ആശുപത്രികളില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് എത്തുന്നവര്‍ സ്വയമേധയാ റിപ്പോര്‍ട്ട് ചെയ്യണം. അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.നിലവിലെ കൊറോണ വൈറസിനെക്കാള്‍ പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം എര്‍പ്പെടുത്താന്‍ അയര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു.