Sunday, May 19, 2024
indiaNews

ഈസ്റ്റര്‍ ആശംസകള്‍ ;രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: മരണത്തെ കീഴടക്കി യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ പുണ്യ വേളയില്‍ ഭാരതീയര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും – പ്രധാനമന്ത്രി നരേന്ദ്രമോദിയും. എക്‌സിലൂടെയാണ് ഇരുവരും ആശംസകള്‍ അറിയിച്ചത്.
ക്രിസ്ത്യന്‍ സഹോദരീ സഹോദരന്മാര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരുന്നവെന്ന് രാഷ്ട്രപതി എക്‌സില്‍ കുറിച്ചു. യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുന്ന പുണ്യ നിമിഷമാണിത്. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും സാഹോദര്യത്തിന്റെയും മനോഭാവത്തെ പ്രചോദിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ പാഠങ്ങള്‍ നമ്മെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാതയിലേക്ക് നയിക്കട്ടെയെന്ന് രാഷ്ട്രപതി കുറിച്ചു. പുതിയ മാറ്റത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും സന്ദേശം എല്ലായിടത്തും പടരട്ടെയെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഐക്യവും സമാധാനവും ഊട്ടിയുറപ്പിച്ചുകൊണ്ട് ഒരുമിച്ച് കൂടാന്‍ ഈ ദിനം നമുക്കെല്ലാവര്‍ക്കും പ്രചോദനമാകും. എല്ലാവര്‍ക്കും സന്തോഷകരമായ ഈസ്റ്റര്‍ ആശംസിക്കുന്നു പ്രധാനമന്ത്രി കുറിച്ചു.