വിവാദ പരാമര്‍ശം;ആന്റോ ആന്റണി രാജ്യത്തോട് മാപ്പു പറയണം: കെ.സുരേന്ദ്രന്
തിരുവനന്തപുരം: പുല്‍വാമയിലെ സൈനികരുടെ വീരമൃത്യുവിനെ അവഹേളിച്ച ആന്റോ ആന്റണി എംപിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് രംഗത്ത് . പുല്‍വാമ ഭീകരാക്രമണം സര്‍ക്കാര്‍ സൃഷ്ടിയാണെന്നും പുല്‍വാമയില്‍ പാകിസ്താന് പങ്കില്ല എന്നുമായിരുന്നു ആന്റോ ആന്റണിയുടെ വിവാദ പരാമര്‍ശം.
ഈ പ്രസ്താവന പിന്‍വലിച്ച് രാജ്യത്തോട് കോണ്‍ഗ്രസ് എംപി മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രന് തുറന്നടിച്ചു. അല്ലാത്തപക്ഷം ആന്റോ ആന്റണിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാടിന്റെ അതിര്‍ത്തി കാക്കാന്‍ വീരമൃത്യു വരിച്ച ധീരജവാന്മാരേയും അവരുടെ കുടുംബാംഗങ്ങളേയും ഈ രാജ്യത്തേയുമാണ് ആന്റോ ആന്റണി അപമാനിച്ചിരിക്കുന്നത്. ഭീകരവാദികളുടെ കയ്യടി വാങ്ങാനും നാലുവോട്ടിനും വേണ്ടി ഈ നാടിനെ ഒറ്റുകൊടുക്കുകയാണ് തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതാക്കള്‍.
ആന്റോ ആന്റണി പ്രസ്താവന പിന്‍വലിച്ച് രാജ്യത്തോട് മാപ്പു പറയണം. അതിന് തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് നിയമനടപടി സ്വീകരിക്കണം. കോണ്‍ഗ്രസിന്റെ കേന്ദ്രസംസ്ഥാന നേതാക്കള്‍ ഇക്കാര്യത്തില്‍ എന്തു പറയുന്നു എന്ന് കേള്‍ക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുന്നു”- സുരേന്ദ്രന് പ്രതികരിച്ചു.