ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ക്ഷേത്ര പരിസരം കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയാണെന്ന് ദേവസ്വം അറിയിച്ചു. എന്നാല്‍ പൂജകളും ചടങ്ങുകളും മുടക്കമില്ലാതെ നടക്കും. ക്ഷേത്രത്തിലെ 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ക്ഷേത്ര പരിസരം കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.ഗുരുവായൂര്‍ ദേവസ്വത്തില്‍ 153 ജീവനക്കാര്‍ക്കായി ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 22 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചത്. ഇതോടെ ദേവസ്വത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 46 ആയി. ഈ സാഹചര്യത്തിലാണ് ക്ഷേത്രം അടിയന്തരമായി അടയ്ക്കാന്‍ തീരുമാനിച്ചത്.