Monday, May 13, 2024
keralaNews

26 യൂറോപ്യന്‍ രാജ്യങ്ങളെ സമീപിച്ചെങ്കിലും ആരും മറുപടി നല്‍കിയില്ല: അവര്‍ക്കെല്ലാം പേടി

റഷ്യയോട് ഒറ്റയ്ക്ക് പോരാടേണ്ടി വരുന്നതായി രാത്രി വൈകി ലോകത്തിന് നല്കിയ സന്ദേശത്തില്‍ യുക്രെയ്ന്‍ പ്രസിഡന്റ്. നാറ്റോ സഖ്യത്തില്‍ അംഗത്വം ചോദിച്ച് 26 യൂറോപ്യന്‍ രാജ്യങ്ങളെ സമീപിച്ചെങ്കിലും ആരും മറുപടി നല്‍കിയില്ലെന്നും അവര്‍ക്കെല്ലാം പേടിയെന്നും വൊളോഡിമിയര്‍ സെലിന്‍സ്‌കി പറഞ്ഞു. ശത്രുക്കളുടെ ആദ്യ ഉന്നം താനാണെന്നും രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബമാണെന്നും പറഞ്ഞ അദ്ദേഹം എന്തുവന്നാലും യുക്രെയ്‌നില്‍ തുടരുമെന്നും വ്യക്തമാക്കി.