Sunday, May 12, 2024
keralaNews

കോടതിയുടെ വിധി സ്വാഗതം ചെയ്ത് ശശി തരൂര്‍ എം പി.

സുനന്ദ പുഷ്‌ക്കര്‍ ദുരൂഹ മരണക്കേസില്‍ കോടതിയുടെ വിധി സ്വാഗതം ചെയ്ത് ശശി തരൂര്‍ എം പി. കഴിഞ്ഞ ഏഴരവര്‍ഷം അനുഭവിച്ചത് കടുത്ത പീഡനമായിരുന്നു. ഓണ്‍ലൈന്‍ വഴി കോടതി ഉത്തരവ് കേട്ടശേഷം പ്രതികരിക്കുകയായിരുന്നു എം പി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് തരൂരിനെ കുറ്റവിമുക്തനായ ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടത് 2014 ജനുവരി 17നായിരുന്നു.