Wednesday, May 8, 2024
BusinessindiaNews

സ്‌കോഡ ഒക്ടാവിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പ്രമുഖ ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ജനപ്രിയ എക്സിക്യൂട്ടീവ് സെഡാന്‍ ഒക്ടാവിയയുടെ നാലാം തലമുറ ഇന്ത്യയില്‍ പിറവി എടുത്തു. സ്‌റ്റൈല്‍, ലോറിന്‍ ആന്റ് ക്ലമന്റ് എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന കാറിന്റെ എക്‌സ്‌ഷോറും വില 25.99 ലക്ഷം രൂപയും 28.99 ലക്ഷം രൂപയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നാലാം തലമുറ ഒക്ടാവിയയ്ക്ക് അടിസ്ഥാനമൊരുക്കുന്നത് സ്‌കോഡയുടെ   MQB EVO പ്ലാറ്റ്ഫോമാണ്.                               രണ്ടു വകഭേദങ്ങളില്‍ അഞ്ചു നിറങ്ങളിലായാണ് പുതിയ വാഹനം വിപണിയിലായി എത്തിയത് . മുന്‍ മോഡലിനെ അപേക്ഷിച്ച് ഉയര്‍ന്ന വീല്‍ബേസാണ് ഈ പ്ലാറ്റ്ഫോമിന്റെ ഇതിന്റെ പ്രധാന പ്രത്യേകത. ഒക്ടാവിയില്‍ കാര്യമായ അഴിച്ചുപണി തന്നെ നടത്തിയിട്ടുണ്ട്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള വീതി കുറഞ്ഞ ഹെഡ്ലൈറ്റ്, ഫോഗ്ലാമ്ബ്, ഗ്രില്ലിന് ചുറ്റിലുമുള്ള ക്രോമിയം ബോര്‍ഡര്‍ എന്നിവ വാഹനത്തിന് പുതുമ നല്‍കുന്നു.