Saturday, April 27, 2024
keralaNews

പെന്‍ഷന്‍ വിവരങ്ങളുടെ സൈറ്റ് പുന:സ്ഥാപിക്കണം – കേരളാ സ്റ്റേറ്റ് പെന്‍ഷണേഴ്സ് അസ്സോസിയേഷന്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍ ആപ്ലിക്കേഷന്‍, ടിഎസ്ബി ഓണ്‍ലൈന്‍, കേരള പെന്‍ഷന്‍ ആപ്പ് തുടങ്ങിയവ 2021 ഫെബ്രുവരി അവസാനം മുതല്‍ പ്രവര്‍ത്തനരഹിതമാണ്.

ഈ സംവിധാനം    വഴിയാണ് പെന്‍ഷന്‍കാര്‍ക്ക് അവരുടെ പുതുക്കിയ പെന്‍ഷന്‍, ക്ഷാമാശ്വാസം അവയുടെ കുടിശിക തുടങ്ങിയ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം എത്രയും വേഗം പുനരാഭിച്ച് പെന്‍ഷന്‍കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും അല്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും കേരളാ സ്റ്റേറ്റ് പെന്‍ഷണേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെആര്‍ കുറുപ്പും ജനറല്‍ സെക്രട്ടറി എംപി വേലായുധനും സര്‍ക്കാരിനോടും ട്രഷറി ഡയറക്ടറോടും അറിയിച്ചു.