Sunday, May 19, 2024
keralaNews

സി.കെ. ജാനു വീണ്ടും എന്‍.ഡി.എക്കൊപ്പം.

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും ആദിവാസി ഗോത്ര മഹാസഭ ചെയര്‍പേഴ്‌സണുമായ സി.കെ. ജാനു വീണ്ടും എന്‍.ഡി.എക്കൊപ്പം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുന്ദ്രേന്‍ നയിച്ച വിജയ് യാത്രയുടെ ശംഖുമുഖത്ത് നടന്ന സമാപന യോഗത്തില്‍ സി.കെ. ജാനുവും പങ്കെടുത്തു.മുന്നണി മര്യാദകള്‍ പാലിക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയതിനാലാണ് എന്‍.ഡി.എയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. ഇടത് – വലത് മുന്നണികള്‍ രാഷ്ട്രീയ പരിഗണന നല്‍കിയില്ലെന്നും ഇതാണ് എന്‍.ഡി.എ പ്രവേശനത്തിന് കാരണമെന്നും അവര്‍ വ്യക്തമാക്കി.2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്നു സി.കെ. ജാനു. അന്ന് 27,920 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍, പിന്നീട് അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഇവരുടെ പാര്‍ട്ടി എന്‍.ഡി.എ വിട്ടു.

ജനാധിപത്യ രാഷ്ട്രീയ സഭ എന്‍.ഡി.എ മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബി.ജെ.പി പാലിച്ചില്ലെന്ന് അന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു.പറഞ്ഞ വാക്ക് പാലിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. ബി.ജെ.പി പറഞ്ഞുപറ്റിച്ചാല്‍ ആ നെറികേടിന്റെ തിക്തഫലം അവര്‍ക്കുതന്നെ തിരിച്ചുകിട്ടുമെന്നുറപ്പാണ്. വാഗ്ദാനം നല്‍കിയവര്‍ അതു നടപ്പാക്കാതിരുന്നാല്‍ മറുചോദ്യം ഉന്നയിക്കുമെന്നാണ് സി.കെ. ജാനു പറഞ്ഞത്.