Sunday, May 12, 2024
keralaNews

സില്‍വര്‍ ലൈന്‍ പാക്കേജായി

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ നഷ്ടപരിഹാര പാക്കേജ് തയാറായി. വീട് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും അല്ലെങ്കില്‍ നഷ്ടപരിഹാരവും ലൈഫ് മാതൃകയില്‍ വീടും വച്ചുനല്‍കും. അതിദരിദ്രര്‍ക്ക് അഞ്ചുസെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും നല്‍കും. കാലിത്തൊഴുത്ത് പൊളിച്ചുനീക്കിയാല്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ നഷ്ടപരിഹാര തുക നല്‍കും.