Sunday, May 12, 2024
keralaNews

സാബു എം ജേക്കബിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ ദേഷ്യം : ശ്രീനിജിന്‍

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ ദേഷ്യമാണ് സാബു എം ജേക്കബിന് തന്നോടുള്ളതെന്ന് പി.വി.ശ്രീനിജിന്‍ എംഎല്‍എ. പേരെടുത്ത് ആരോപണം പറഞ്ഞ സാബുവിനെതിരെ നിയമനടപടിയെടുക്കും. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ദീപുവിന്റെ മരണം രാഷ്ട്രീയലക്ഷ്യത്തിന് സാബു ഉപയോഗിക്കുന്നുവെന്നും ശ്രീനിജിന്‍ പറഞ്ഞു .