Thursday, May 9, 2024
keralaNews

സഹോദരനുമായി വഴക്കിട്ടിറങ്ങിയ പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ ഒളിച്ചു; അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍

കറുകച്ചാല്‍: വീട്ടില്‍ സഹോദരനുമായി വഴക്കിട്ടിറങ്ങിയ പെണ്‍കുട്ടി കാടും പടര്‍പ്പും നിറഞ്ഞ കുറ്റിക്കാട്ടില്‍ ഒളിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അഗ്‌നിരക്ഷാസേനയും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാത്രി വൈകിയും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഏറത്തുകര ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം.പൂണിക്കാവ് സ്വദേശിനിയായ 17കാരിയാണ് സഹോദരനുമായി വഴക്കുണ്ടായതിന് പിന്നാലെ വീടുവിട്ടിറങ്ങിയത്. വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി രാത്രിയില്‍ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട നാട്ടുകാര്‍ കാര്യം തിരക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വഴിയുടെ സമീപത്തുണ്ടായിരുന്ന തോട്ടത്തിലേക്ക് പെണ്‍കുട്ടി ഓടിപ്പോയത്. കുറ്റിക്കാട് നിറഞ്ഞ പ്രദേശമാണിത്. വെളിച്ചമില്ലാത്തതിനാല്‍ തോട്ടത്തിലൂടെ രാത്രി പോകുന്നത് ഏറെ അപകടം പിടിച്ച കാര്യമാണ്. ഇതിന് 600 മീറ്റര്‍ മാറിയാണ് മണിമലയാര്‍ ഒഴുകുന്നത്. ഇതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. പ്രദേശത്തെ വീടുകളില്‍ പെണ്‍കുട്ടി ഒളിച്ചിരിക്കാനുള്ള സാധ്യത പരിഗണിച്ച് ഈ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്.