Wednesday, May 15, 2024
keralaNews

സമ്മാനത്തുക അനാഥരായ കുട്ടികൾക്ക് നൽകും ;പി സി ജോർജ് എംഎൽഎ

അമൃത ടിവിയിൽ ചലച്ചിത്ര പിന്നണി ഗായകൻ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന “പറയാം നേടാം” എന്ന പ്രോഗ്രാമിലൂടെ പി സി ജോർജ് എംഎൽഎക്ക്
 സമ്മാനമായി ലഭിച്ച 25,000 രൂപയുടെ സമ്മാനത്തുക മണ്ഡലത്തിലെ എരുത്വാപ്പുഴ മലവേടർ കോളനിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ആദിവാസി യുവതിയുടെ അനാഥരായ മക്കൾക്ക് നൽകുമെന്ന് പിസി ജോർജ് എംഎൽഎ  പറഞ്ഞു . നാളെ (18/02/2021) ഉച്ചയ്ക്ക് 12 മണിക്ക് എരുത്വാപുഴ  കോളനിയിലെത്തി  കുട്ടികൾക്ക് തുക കൈമാറും.