Wednesday, May 15, 2024
indiaNewsSports

സച്ചിന്‍ ഒരു വികാരമാണെന്നും അദ്ദേഹം ഇന്ത്യയുടെ അഭിമാനമാണെന്നും ശ്രീശാന്ത്

കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്തുണച്ച് മലയാളി താരം ശ്രീശാന്ത്. സച്ചിന്‍ ഒരു വികാരമാണെന്നും അദ്ദേഹം ഇന്ത്യയുടെ അഭിമാനമാണെന്നും ശ്രീശാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് സച്ചിനെ പിന്തുണച്ച് രംഗത്തെത്തിയത്.
‘സച്ചിന്‍ പാജി ഒരു വികാരമാണ്. രാജ്യത്തിനായി കളിക്കാന്‍ എന്നെപ്പോലെയുള്ളവര്‍ ആഗ്രഹിക്കാന്‍ കാരണം അദ്ദേഹമാണ്. അദ്ദേഹത്തോടുള്ള സ്നേഹം വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ജനിച്ചതിന് നന്ദി. നിങ്ങള്‍ എന്നും ഇന്ത്യയുടെ അഭിമാനമായിരിക്കും’.   ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ, ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാനയ്ക്ക് എതിരെ സച്ചിന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടു വീഴ്ച ചെയ്യാന്‍ കഴിയില്ല. ബാഹ്യ ശക്തികള്‍ക്ക് കാഴ്ചക്കാരാകാം, എന്നാല്‍ പങ്കാളികളാകുക സാദ്ധ്യമല്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ നന്നായി അറിയാമെന്നും ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യക്കാര്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു സച്ചിന്റെ പ്രതികരണം. എന്നാല്‍, ഇതിന് പിന്നാലെ സച്ചിനെ മോശമാക്കി ചിത്രീകരിച്ച് കര്‍ഷക പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്  ശ്രീശാന്ത് രംഗത്തെത്തിയത്.