Monday, May 20, 2024
keralaNews

സംസ്ഥാനത്ത് 6049 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ചൊവ്വാഴ്ച 6049 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, തിരുവനന്തപുരം 9, കണ്ണൂര്‍ 8, കോട്ടയം, പാലക്കാട് 7 വീതം, എറണാകുളം 6, കൊല്ലം 5, കോഴിക്കോട്, വയനാട്, കാസര്‍കോട് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.