Tuesday, May 14, 2024
keralaNews

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഫ. ഓംചേരിക്ക്

2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഫ. ഓംചേരി എന്‍.എന്‍. പിള്ളയ്ക്ക്. ‘ആകസ്മികം’ എന്ന ഓര്‍മക്കുറിപ്പുകള്‍ക്കാണു പുരസ്‌കാരം. 1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും 2010ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും നേടിയിരുന്നു. പ്രളയം, തേവരുടെ ആന, കള്ളന്‍ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു (നോവലുകള്‍), ഈ വെളിച്ചം നിങ്ങളുടേതാകുന്നു, പ്രളയം (1972), ചെരിപ്പു കടിക്കില്ല (നാടകങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍.കോട്ടയം ജില്ലയിലെ വൈക്കത്ത് 1924 ഫെബ്രുവരി 1ന് ജനിച്ചു. അച്ഛന്‍ പി.നാരായണപിള്ള ഓംചേരി, അമ്മ പാപ്പിക്കുട്ടിയമ്മ. വൈക്കം ഇംഗ്ലീഷ് ഹൈസ്‌ക്കൂള്‍, കോട്ടയം സിഎംഎസ് കോളജ് ,തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, എറണാകുളം ലോ കോളജ്, പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റി, യുഎസ്എ മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ വിദ്യാഭ്യാസം.കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, ഭാരതീയ വിദ്യാഭവന്റെ സര്‍ദാര്‍ പട്ടേല്‍ കോളജ് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് എന്നിവടങ്ങളില്‍ അധ്യാപകനായിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഒസ്മാനിയ യൂണിവേഴ്‌സിറ്റി, പഞ്ചാബി യൂണിവേഴ്‌സിറ്റി പാട്യാല എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.