Tuesday, May 14, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് പവന് 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 4445 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന് 4430 രൂപയും പവന് 35,440 രൂപയുമായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി വില. ഒക്ടോബര്‍ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണ വ്യാപാരം നടന്നത്. ഈ മാസം 15 ന് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 35,840 ആയിരുന്നു അന്ന് വില.