Sunday, May 19, 2024
keralaNews

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം മഴ

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം മഴ കിട്ടാനിടയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതല്‍ മധ്യകേരളത്തിലെ ജില്ലകളില്‍ മഴകുറയും. അന്‍ഡമാന്‍ കടലില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകാന്‍ ഇടയുണ്ട്. ഇത് വടക്കുകിഴക്കന്‍ ദിശയിലേക്ക് നീങ്ങി ബംഗ്്‌ളാദേശിന്റെ തീരത്തേക്ക് എത്താനാണ് സാധ്യത. ആന്‍ഡമാന്‍ തീരത്തും ബംഗാള്‍ ഉള്‍ക്കടലിലും മഴക്കും കാറ്റിനും ഇടയുള്ളതിനാല്‍ അവിടെ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.