Sunday, May 19, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4390 രൂപയും പവന് 35,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. നേരത്തെ വെള്ളിയാഴ്ച സ്വര്‍ണവില പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക് ഇന്നലെയായിരുന്നു. പവന് 35,360 രൂപ.

കഴിഞ്ഞ ബുധന്‍, ചൊവ്വ ദിവസങ്ങളിലും കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വില കുറഞ്ഞതിന് ശേഷമാണ് ഏപ്രിലില്‍ വില വര്‍ധിച്ചത്. മാര്‍ച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു. എന്നാല്‍ ഏപ്രിലില്‍ 2760 രൂപ പവന് കൂടി. മാര്‍ച്ചില്‍ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാര്‍ച്ച് 3ന്) രൂപയുമായിരുന്നു. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് കഴിഞ്ഞ 22നായിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ഏപ്രിലില്‍ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രില്‍ ഒന്നിനായിരുന്നു,- പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയും.