Tuesday, May 21, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍ മഴ ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നും പ്രവചനമുണ്ട്.അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളിലാണ് മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലാണ് വേനല്‍ മഴയ്ക്ക് കൂടുതല്‍ സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് മഴ ലഭിക്കും. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ട്.മാര്‍ച്ച് 20 വരെ ശരാശരി വേനല്‍ മഴ ലഭിച്ചേക്കും. 20ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായും സംസ്ഥാനത്ത് മഴ ലഭിച്ചേക്കും. ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാര പാത വ്യക്തമായിട്ടില്ലെങ്കിലും കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.