Saturday, April 27, 2024
keralaNews

സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാനായി മൊബൈല്‍ വില്‍പ്പനശാലകളുമായി സപ്ലൈക്കോ

തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാനായി മൊബൈല്‍ വില്‍പ്പനശാലകളുമായി സപ്ലൈക്കോ. ഡിസംബര്‍ 9 വരെ 700 കേന്ദ്രങ്ങളിലായി മൊബൈല്‍ വില്‍പ്പനശാലകളിലൂടെ കുറഞ്ഞ വിലയ്ക്ക് അരിയും വെള്ളിച്ചെണ്ണയും, ഉഴുന്നും അടക്കമുള്ള സാമഗ്രികള്‍ വില്‍പ്പന നടത്താനാണ് നീക്കം. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു മാസത്തേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങാനാകും. ഇന്നും നാളെയും തിരുവനന്തപുരത്തായിരിക്കും വില്‍പ്പന. അടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലേക്കും മൊബൈല്‍ വില്‍പ്പനശാലകള്‍ എത്തും. സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ ഫ്‌ലാഗ് ഓഫ് മന്ത്രി ജിആര്‍ അനില്‍ നിര്‍വഹിച്ചു.