Thursday, April 25, 2024
keralaNewspolitics

ഒന്ന് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ …. അഖില നായര്‍

വൈക്കം: വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത നവോത്ഥാന ഉദ്‌ഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് ജോലി ചെയ്തതിന് ശബളം കിട്ടാത്തതിന് ജോലി ചെയ്ത് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് 41 ദിവസത്തിന് ശേഷമാണ് വൈക്കം കെ എസ് ആര്‍ റ്റി സി ഡിപ്പോയിലെ വനിത കണ്ടക്ടറെ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിന്റെ പേരില്‍ അഖിലയെ പാലായിലേക്ക് സ്ഥലം മാറ്റിയത്. ബിഎംഎസ് സംസ്ഥാന സംഘടന ഭാരവാഹി കൂടിയായ അഖില നിര്‍വൃത്തി കെട്ടതു കൊണ്ടാണ് പ്രതിഷേധത്തിന് തയ്യാറായതെന്നും – ആ ദിവസം ആര്യനാട് ഡിപ്പോയിലെ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായതെന്നും പറഞ്ഞു.ജോലി ചെയ്ത ശമ്പളം കിട്ടാതെ വന്നതോടെ ഗതികെട്ടാണ് താന്‍ പ്രതിഷേധിച്ചതെന്ന് കെഎസ്ആര്‍ടിസിയില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട കണ്ടക്ടര്‍ അഖില നായര്‍. സര്‍ക്കാരിനെയും വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. ആരുടെയും ജോലി താന്‍ തടസപ്പെടുത്തിയിട്ടില്ലെന്നും ആരുടെയും യാത്ര തടസപെടുത്തിയിട്ടില്ലെന്നും സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും അഖില കെ എസ് ആര്‍ റ്റി സി ക്ക് കൊടുത്ത മറുപടിയില്‍ പറയുന്നു. 2022 ഡിസംബര്‍ മാസത്തിലെ ശമ്പളം ജനുവരി 11 ആയിട്ടും കിട്ടിയിരുന്നില്ല. ആ സമയത്ത് കൈയ്യില്‍ പൈസയില്ലാതെ വന്നതുകൊണ്ടും മാനസിക സംഘര്‍ഷവും മൂലം ഏതെങ്കിലും വിധത്തില്‍ പ്രതിഷേധിക്കണം എന്ന് കരുതി. വകുപ്പിനെ ശല്യപ്പെടുത്താതെ, ജോലി തടസപ്പെടുത്താതെ, യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെയാണ് ചെയ്തത്. അന്ന് രാവിലെ ജോലിക്ക് പോകുമ്പോഴാണ് ആര്യനാട് ഡിപ്പോയിലെ ഡ്രൈവര്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത കേട്ടത്. ഇതെല്ലാം കൂടി ആയപ്പോഴാണ്. എന്തെങ്കിലും ചെയ്യണ്ടേ… നമ്മളൊരു ജനാധിപത്യ രാജ്യത്തല്ലേ ജീവിക്കുന്നത്. ഒന്ന് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ ….. കുട്ടികളൊക്കെയുള്ളതല്ലേ… പൈസയില്ലാതെ പറ്റില്ലല്ലോ. 13 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. ഇന്നുവരെ മോശപ്പെട്ട ഒന്നും എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല,- അഖില വ്യക്തമാക്കി. അഖിലയെ സ്ഥലം മാറ്റിയ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് . അഖിലക്കെതിരെയുള്ള നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി എം എസ് , എഐ റ്റി യു സി , സി ഐ റ്റി യു യൂണിയനുകളും രംഗത്തെത്തിക്കഴിഞ്ഞു.എന്നാല്‍ സംഭവത്തില്‍ മാനേജ് മെന്റാണ് നടപടി എടുത്തതെന്നും കെ എസ് ആര്‍ റ്റി സി അധികൃതരും പറയുന്നു .