Tuesday, May 14, 2024
keralaNews

ശബരിമല തീർത്ഥാടനം :എരുമേലിയിൽ കുടിവെള്ളമില്ല ;ഫോഗിംഗ് ഇല്ല  

എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എച്ച് ഡി യിൽ തീർഥാടക തിരക്ക് വർധിച്ചതോടെ കുടിവെള്ളം പോകുകയുമില്ല.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്  എരുമേലി ടൗണിൽ കുടിവെള്ള വിതരണം മുടങ്ങിയത്.ഇന്നും കുടിവെള്ളം മുടങ്ങി.കുടിവെള്ളം വിതരണം മുടങ്ങിയതോടെ വിവിധ സംഘടനകൾ നടത്തിവരുന്ന അന്നദാന വിതരണവും ദുരിതത്തിലായി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ  നടത്തിവരുന്ന ഫോഗിഗും നിലച്ചതോടെ എരുമേലിയിൽ കൊതുകുശല്യം വർദ്ധിച്ചതായി നാട്ടുകാർ പറഞ്ഞു . ശബരിമല തീർഥാടകരുടെ  തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് ശബരിമല ആലോചനായോഗത്തിൽ  വകുപ്പുകൾ  ഉറപ്പു നൽകിയിരുന്നുവെങ്കിലും ലും ഇപ്പോൾ ഗുരുതരമായ അനാസ്ഥയാണ് ഇവർ കാട്ടുന്നതെന്നും ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി മനോജ് പറഞ്ഞു . കുടിവെള്ളവും – ഫോഗിഗും നിലച്ചതോടെ എരുമേലി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എത്തിയിരിക്കുകയാണ് .കുടിവെള്ളത്തിനായി നാമമാത്രമായ പൈപ്പുകൾ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. ആ പൈപ്പിൽ പോലും കുടി വെള്ളം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തരുടെ എണ്ണം വർദ്ധിച്ചിട്ടും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഓരുക്കാതെ തീർത്ഥാടനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ചില വകുപ്പുകൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു . കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .