Saturday, April 20, 2024
keralaNewspolitics

കേരള കോണ്‍ഗ്രസിലേക്ക് ഒഴുക്കു തുടങ്ങി; എരുമേലിയില്‍ ഇന്ന് അംഗത്വവിതരണം ജോസ് കെ മാണി നിര്‍വഹിക്കും.

എരുമേലി:സംസ്ഥാനത്ത് മാറി വരുന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും കേരള കോണ്‍ഗ്രസിന് ജീവന്‍ നല്‍കി പാര്‍ട്ടിയിലേക്ക് നിരവധി പേര്‍ എത്തുന്നു.എരുമേലി പഞ്ചായത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ ട്രേഡ് യൂണിറ്റുകളില്‍ നിന്നും അഞ്ഞൂറോളം പേര്‍ എത്തുമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്നത് പിസി ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷം പാര്‍ട്ടിയുടെ മലയോരമേഖലയില്‍ നിന്നാണെന്നും നേതാക്കള്‍ പറഞ്ഞു.മുമ്പ് കേരള കോണ്‍ഗ്രസില്‍ നിന്നും ജനപക്ഷം പാര്‍ട്ടിയിലേക്ക് പോയവരാണ് കൂടുതലായും വരുന്നതെന്നും അവര്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് യു ഡി എഫ് വിട്ട് എല്‍ ഡി എഫിലേക്ക് വന്നതിനുശേഷം ഇത്രയും അധികം ആളുകള്‍ എത്തുന്നത് ആദ്യമാണെന്നും അവര്‍ പറഞ്ഞു.എരുമേലി ഗ്രാമ പഞ്ചായത്തിന്,എരുമേലി , മുക്കൂട്ടുതറ എന്നീ പഞ്ചായത്ത് കമ്മറ്റികളായി തിരിച്ചാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും അവര്‍ പറഞ്ഞു.ഇന്ന് രണ്ടരയ്ക്ക് നടക്കുന്ന അംഗത്വവിതരണ പരിപാടി കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി അംഗത്വം നല്‍കി ഉദ്ഘാടനം ചെയ്യും.എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ ജയ്‌സണ്‍ കുന്നത്ത് പുരയിടം,സുഷീല്‍ കുമാര്‍,കെഎം സുമിത്ത് എന്നിവര്‍ പങ്കെടുത്തു.