Wednesday, May 15, 2024
keralaNews

വെടിക്കെട്ടിന് ഭീഷണിയായി തൃശൂരില്‍ വീണ്ടും മഴ

തൃശൂര്‍ പൂരം ;വെടിക്കെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ നടത്താനിരിക്കവെ വീണ്ടും മഴ പെയ്യാന്‍ തുടങ്ങിയത് വെടിക്കെട്ടിന് ഭീഷണിയായിരിക്കുകയാണ്. വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിമരുന്നുകള്‍ ക്രമീകരിച്ചു. റവന്യു മന്ത്രി കെ.രാജനും കലക്ടറും വെടിക്കെട്ടുപുരകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. അരമണിക്കൂര്‍ മഴ മാറിനിന്നാല്‍ വെടിമരുന്നിടാന്‍ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇന്നുതന്നെ വെടിക്കെട്ടു നടത്താനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.മഴയെത്തുടര്‍ന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. വെടിക്കെട്ടിനായി എല്ലാം സജ്ജമാണെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചു. വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കുക പ്രയാസകരമാണെന്നും അധികൃതര്‍ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഊര്‍ജിത ശ്രമം നടത്തുകയാണ്. സ്വരാജ് റൗണ്ടില്‍ ഉള്‍പ്പെടെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.