Wednesday, May 22, 2024
keralaNewsObituary

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍

കോഴിക്കോട്: കാളാണ്ടിത്താഴത്ത് റോഡരുകിലാണ് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാളാണ്ടിത്താഴം സ്വദേശിയും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ജസ്റ്റിന്‍ ജേക്കബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഇന്നുപുലര്‍ച്ചെ വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ സിഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക വിവരം. ജസ്റ്റിന്റെ വീടിനടുത്ത റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.