Friday, May 17, 2024
keralaNews

വിമത വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് കുര്‍ബാന ഉപേക്ഷിച്ചുത്

കൊച്ചി: വത്തിക്കാന്‍ പ്രതിനിധിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നടത്താന്‍ തീരുമാനിച്ച ഏകീകൃത കുര്‍ബാന വിശ്വാസികളിലെ വിമത വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. വത്തിക്കാന്‍ പ്രതിനിധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഏകീകൃത കുര്‍ബാന നടത്താന്‍ തീരുമാനിച്ചത്.                                                                                            ഇത് അനുവദിക്കില്ലെന്ന് വിശ്വാസികളില്‍ ഒരു വിഭാഗം നേരത്തെ നിലപാടെടുത്തിരുന്നു. ഇന്ന് രാവിലെ ആറരയോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളിലും ജനാഭിമുഖ കുര്‍ബാനയാണ് നടത്തിയത്. ഏകീകൃത കുര്‍ബാന നീക്കം രണ്ടിടത്ത് തടഞ്ഞപ്പോള്‍ ചുരുക്കം ചില പള്ളികളില്‍ നടത്തുകയും ചെയ്തു.സെന്റ് മേരീസ് ബസിലിക്കയില്‍ രാവിലെ 9.30 ന് ഏകീകൃത കുര്‍ബാന നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വിമത വിഭാഗം ബസിലിക്കയുടെ കവാടം ഉപരോധിച്ച് പ്രതിഷേധം തുടങ്ങിയതോടെയാണ് കുര്‍ബാന ഉപേക്ഷിച്ചത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് ഏകീകൃത കുര്‍ബാന നടത്താനുള്ള തീരുമാനം ബസിലിക്ക വികാരി ഫാ.ആന്റണി പൂതവേലില്‍ മാധ്യമങ്ങളെ കാണും. കപ്യാരെ ആദ്യം തടഞ്ഞുവെന്നും പള്ളിയുടെ കവാടത്തില്‍ വിമതര്‍ ഉപരോധിച്ചുവെന്നും വികാരി കുറ്റപ്പെടുത്തി. സംഘര്‍ഷത്തില്‍ കുര്‍ബാന അര്‍പ്പിക്കാനാവില്ലെന്നും വികാരി പറഞ്ഞു. സംഘര്‍ഷത്തിന് കാരണക്കാരനാവാന്‍ ആഗ്രഹിക്കുന്നില്ല. സംഘര്‍ഷമുണ്ടാക്കാനാണ് എതിര്‍ ചേരി ശ്രമിക്കുന്നത്. അതിന് നിന്നു കൊടുക്കില്ല. എറണാകുളം അങ്കമാലി രൂപതയിലെ പള്ളികളില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുര്‍ബാന ഉണ്ടാകില്ല. ജനാഭിമുഖ കുര്‍ബാന നിയമവിരുദ്ധമാണെന്നും വികാരി വ്യക്തമാക്കി.