Wednesday, May 1, 2024
keralaLocal NewsNewsObituary

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പെരുവന്താനം ലോക്കല്‍ സെക്രട്ടറി മരിച്ചു.

മുണ്ടക്കയം വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പെരുവന്താനം ലോക്കല്‍ സെക്രട്ടറി മരിച്ചു. രാജേന്ദ്ര പ്രസാദാണ് മരിച്ചത്. ഇന്ന് 12.30 PM മുതൽ 2.30 PM വരെ 35-ാം മൈൽ CPIM ഓഫീസ് അങ്കണത്തിൽ പൊതു ദർശനത്തിനു വയ്ക്കും. സംസ്ക്കാരം 5. PM ന്  കൂപ്പക്കയത്ത്  പ്രഭാവതി ബാബുവിന്റെ വസതിയിൽ. ഇത്തവണ നടന്ന സമ്മേളനത്തിലാണ് രാജേന്ദ്ര പ്രസാദിനെ തിരഞ്ഞെടുത്തത്. ദേശിയപാത 34ാം മൈലില്‍ 3 ദിവസം മുന്‍പായിരുന്നു അപകടം. രാജേന്ദ്ര പ്രസാദ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.