Friday, May 17, 2024
indiaNews

വഴിയരികില്‍ നിന്ന് കിട്ടിയ പടക്കം സ്‌കൂട്ടറില്‍ കൊണ്ടുപോയ അച്ഛനും മകനും സ്‌ഫോടനത്തില്‍ മരിച്ചു

വഴിയരികില്‍ നിന്ന് കിട്ടിയ പടക്കം സ്‌കൂട്ടറില്‍ കൊണ്ടുപോയ അച്ഛനും മകനും സ്‌ഫോടനത്തില്‍ മരിച്ചു. പുതുച്ചേരി കാട്ടുകുപ്പത്താണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പടക്കം വന്‍ ശബ്ദത്തോടെ പൊട്ടിത്തറിച്ചത്. കാട്ടുകുപ്പം സ്വദേശി കവിയരശനും മകനുമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആണ് അപകടം. മാര്‍ക്കറ്റില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ വഴിയരികില്‍ കണ്ട പടക്കപ്പെട്ടി ഇവര്‍ എടുക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.