Wednesday, May 22, 2024
keralaNewspolitics

ലോകായുക്ത ഓര്‍ഡിനന്‍സ്; ഇടതുമുന്നണിയില്‍ കൂടിയാലോചന നടന്നില്ല. കാനം രാജേന്ദ്രന്‍

കൊച്ചി: ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്നും കാനം രാജേന്ദ്രന്‍. ലോകായുക്ത ഭേദഗതിക്കെതിരെ കാനം രാജേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചു. ബില്ലായി നിയമഭയില്‍ കൊണ്ടുവരാമായിരുന്നുവെന്ന് കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ലോകായുക്ത ഓര്‍ഡിനന്‍സ് ബില്ലായി സഭയില്‍ കൊണ്ടുവരാമായിരുന്നുവെന്ന് പറഞ്ഞ കാനം, രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്ന് വ്യക്തമാക്കി. ലോകായുക്ത കേരളത്തില്‍ വന്നത് എത്രയോ മുമ്പാണ്. ചില വകുപ്പുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട്. നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓര്‍ഡിനന്‍സ് എന്ന് പൊതുജനങ്ങള്‍ക്ക് മനസിലാകുന്നില്ല. ഓര്‍ഡിനന്‍സ് ബില്ലായി സഭയില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ എല്ലാവര്‍ക്കും നിലപാട് പറയാന്‍ അവസരമുണ്ടായേനേ എന്നും കാനം കൂട്ടിച്ചേര്‍ച്ചു. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് കാര്യമായ ചര്‍ച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിര്‍ണ്ണായക നിയമഭേദഗതി എല്‍ഡിഎഫിലും ചര്‍ച്ച ചെയ്തില്ല. കെടി ജലീലിന്റെ രാജി മുതല്‍ ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14 ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ നാളെ ഗവര്‍ണറെ കാണാനിരിക്കെ ഗവര്‍ണറുടെ നീക്കം പ്രധാനമാണ്.