Saturday, May 11, 2024
News

റഫാല്‍ യുദ്ധവിമാനങ്ങള്‍ അംബാലയിലിറങ്ങി ; ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടമെന്ന് പ്രതിരോധമന്ത്രി

 

ഫ്രാന്‍സില്‍നിന്നുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങി. അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാന്‍ അംബാലയിലെത്തിയിരുന്നു. ഗുജറാത്ത് വഴിയാണ് റഫാലുകള്‍ ഇന്ത്യയിലേക്കു കടന്നത്. സുഖോയ് 30 യുദ്ധവിമാനങ്ങള്‍ റഫാലുകളെ അനുഗമിച്ചു. അതേസമയം, ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.

റഫാല്‍ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ എ330 ഫീനിക്സ് എംആര്‍ടിടി ടാങ്കര്‍ വിമാനങ്ങളില്‍ ഒന്നില്‍ ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ സഹായിക്കാനായി 70 വെന്റിലേറ്ററുകള്‍, ഒരുലക്ഷം ടെസ്റ്റ് കിറ്റുകള്‍ എന്നിവയ്ക്കൊപ്പം 10 ആരോഗ്യവിദഗ്ധരും എത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രാലയം അറിയിച്ചു.

Leave a Reply