Friday, May 17, 2024
HealthindiaNews

രോഗിക്ക് കുത്തിവെയ്പ്പ് നല്‍കി സുരക്ഷ ജീവനക്കാരന്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് കുത്തിവെയ്പ്പ് നല്‍കി സുരക്ഷ ജീവനക്കാരന്‍. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതിഷേധം. അങ്കുല്‍ ജില്ലയിലെ ജില്ല ആസ്ഥാന ആശുപത്രിയിലാണ് സംഭവം. രോഗികളില്‍ ഒരാളുടെ ബന്ധു പകര്‍ത്തിയ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ടെറ്റനസ് കുത്തിവെപ്പ് എടുക്കാന്‍ എത്തിയ രോഗിക്കാണ് സുരക്ഷ ജീവനക്കാരന്‍ കുത്തിവെപ്പ നല്‍കുന്നത്. രോഗികളെ കുത്തിവെക്കാന്‍ ഡോക്ടര്‍മാരോ നഴ്‌സുമാരോ പാരാമെഡിക്കല്‍ ജീവനക്കാരോ ഉണ്ടായിരുന്നില്ലേയെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.

‘സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് മനസ് രജ്ഞന്‍ ബിസ്വാള്‍ പറഞ്ഞു. ‘സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവം നടക്കുമ്പോള്‍ ആരാണ് അവിടെ ചുമതലയിലുണ്ടായിരുന്നുവെന്ന കാര്യവും അന്വേഷിക്കും’ -മനസ് രജ്ഞന്‍ ബിസ്വാള്‍ പറഞ്ഞു. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ വ്യാപകമായതോടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളോടും രോഗികളുടെ ചികിത്സക്കോ, ഡോക്ടര്‍മാരെ സഹായിക്കുന്നതിനോ ആരോഗ്യപ്രവര്‍ത്തകര്‍ അല്ലാത്തവരെ നിയോഗിക്കരുതെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി പ്രദീപ്ത കുമാര്‍ മൊഹപത്ര നിര്‍ദേശം നല്‍കിയിരുന്നു.